10 Hyundai VENUE Cars – Grand Prize
1.5 ലക്ഷം QAR മൂല്യത്തിൽ ഷോപ്പിംഗ് വൗച്ചറുകൾ
110 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ
ദോഹ : രാജ്യത്തെ മുൻ നിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ എല്ലാ ഔട്ട്ലെറ്റുകളിലും “JACKPOT JOURNEY” മെഗാ പ്രൊമോഷൻ വിപുലമായ ആഘോഷ പരിപാടികളോടെ ആരംഭിച്ചു. ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗണിൽ വെച്ചു റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, പുതിയ പ്രൊമോഷൻ ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം: ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷനായ ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് 2025ന്റെ (ജെപിഇഎഫ്) പതിമൂന്നാം പതിപ്പിന് ജൂലൈ 11ന് കോവളം ഉദയ സമുദ്ര ഹോട്ടലില്‍ തുടക്കമാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ......
ബ്രിസ്ബെൻ: പ്രകൃതിയുടെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന കങ്കാരുവിനെ കുറിച്ച് ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ ആഴത്തിൽ പകർത്തികൊണ്ടുള്ള
ഡോക്യൂഫിക്ഷന്റെ ചിത്രീകരണത്തിന് ബ്രിസ്ബെനിൽ തുടക്കമായി.
മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷൻ മലയാളം, ഹിന്ദി,ഇംഗ്ലീഷ്,അറബി,ചൈനീസ്,ഫ്രഞ്ച്,റഷ്യൻ,സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലുമായാണ് ചിത്രീകരണം. ......
കൊച്ചി: ആരോഗ്യ മേഖലയിലെ ശോച്യാവസ്ഥ; ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മാര്‍ച്ച് സംസ്ഥാന ആരോഗ്യരംഗത്തെ താറുമാറാക്കി സ്വകാര്യ മേഖലയ്ക്ക് കൊള്ളയ്ക്കുള്ള വഴിവെട്ടുകയാണ് സര്‍ക്കാരെന്ന് ബെന്നി ബെനനാന് എംപി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് കൊണ്ടു നടന്ന ആരോഗ്യ മേഖലയുടെ നേട്ടങ്ങള്‍ പൊള്ളയാണെന്ന് സമ്മതിക്കേണ്ട ഗതികേടിലാണ് സര്‍ക്കാരിനെന്നും, സ്വന്തം സര്‍ക്കാരിലെ മന്ത്രി പോലും സര്‍ക്കാര്‍ ആശുപത്രികളെ തള്ളുന്ന സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ......
കൊച്ചി : കൊച്ചിയിലെ പ്രശസ്തമായ തായ് പാൻ ഏഷ്യൻ റെസ്റ്റോറന്റ് ബ്രാന്റ് ആയ കാഫെ ഡി ബാങ്കോക്ക് ( Cafe De Bangkok) മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജവഹർ നഗറിലേക്ക് മാറ്റിസ്ഥാപിച്ചിരിക്കുകയാണ്.ആധുനിക രീതിയിൽ പുനക്രമീകരിച്ച സ്ഥാപനത്തിന്റെ സോഫ്റ്റ് ലോഞ്ചിന്റെ ഉദ്ഘാടനം ജൂലൈ ആറാം തീയതി വൈകീട്ട് നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ വ്യവസായ, കയർ, നിയമ മന്ത്രി ശ്രീ പി. രാജീവ് നിർവഹിച്ചു. ......
കൊച്ചി: സങ്കീർണമായ തൈറോയ്ഡ് കാൻസറിന് കേരളത്തിലെ ആദ്യത്തെ സ്കാർലെസ് റോബോട്ടിക് സർജറി നടത്തി വിപിഎസ് ലേക്ഷോർ. റോബോട്ട്-അസിസ്റ്റഡ് ബ്രെസ്റ്റ് ആക്സിലോ ഇൻസഫ്ലേഷൻ തൈറോയ്ഡെക്ടമി വിത്ത് റോബോട്ടിക് നെക്ക് ഡിസെക്ഷൻ (RABIT-ND) എന്ന റോബോട്ടിക് സർജറിയിലൂടെയാണ് തൈറോയ്ഡ് ഗ്രന്ഥിയും സമീപത്തുള്ള ലിംഫ് നോഡുകളും മുറിപ്പാടില്ലാതെ നീക്കം ചെയ്തത്.
ഡോ. ......
കേരള സർവകലാശാല ആസ്ഥാനത്തെത്തി പൂർണപിന്തുണ അറിയിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച പ്രവർത്തിക്കുന്നത് അനുവദിക്കാൻ ആകില്ലെന്നും എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ......
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന് റിപ്പോർട്ട്. യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയെ വധശിക്ഷക്ക് വിധിച്ചത്. ......
പാകിസ്ഥാനുവേണ്ടി ചാരവൃത്തിചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിലെ ബിജെപി നേതാക്കൾക്കൊപ്പമുള്ള ദൃശ്യങ്ങളും പുറത്തുവന്നു. മുൻ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമൊപ്പമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ‘ട്രാവൽ വിത്ത് ജോ’ എന്ന തന്റെ യുട്യൂബ് ചാനലിൽ ജ്യോതി മൽഹോത്ര ഇവരുമൊത്തുള്ള ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.
2023 സെപ്റ്റംബറിൽ വന്ദേഭാകതിന്റെ ഉദ്ഘാടന യാത്രയിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി ബിജെപി നേതാക്കൾക്കൊപ്പം യാത്ര ചെയ്തത്. ......
മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളത്.
മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണ്.
ഇത്തരം സമരങ്ങൾ സാമ്പത്തിക മേഖലയെ പിന്നോട്ട് അടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ......